ആലപ്പുഴ: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ, മലിനജലം പൊതുജലാശയത്തിലേക്ക് ഒഴുക്കി വിട്ട ഓഡിറ്റോറിയത്തിന് നോട്ടീസും 10,000 രൂപ പിഴയുമിട്ടു. അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്ത കുടുംബാരോഗ്യ കേന്ദ്രത്തിന് സ്‌ക്വാഡ് നോട്ടീസും 5,000 രുൂപ പിഴയുമിട്ടു. വരുംദിവസങ്ങളിൽ സ്ഥലം പരിശോധിച്ച്,നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ സ്‌ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി.

തദ്ദേശ സ്വയംഭരണ വകുപ്പ്,ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്തിലെ 12 സ്ഥാപനങ്ങളിലും, വിവിധ സർക്കാർ സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഇതിൽ മ്യഗാശുപത്രി, കൃഷിഭവൻ, അങ്കണവാടി, ഗവ. യു.പി സ്‌കൂൾ കണ്ണമംഗലം, സ്‌ക്രാപ്പ് ഷോപ്പ്, ഓഡിറ്റോറിയം, ബേക്കറി എന്നിവയ്ക്ക് നോട്ടീസ് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജോയിന്റ് ബി.ഡി.ഒ എ.ഗോപൻ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ ആർ.വിപിൻ ബാബു, മലിനീകരണ നിയന്ത്രണ ബോർഡ് സാങ്കേതിക വിദഗ്ദ്ധൻ എസ്.നിഥിൻ, ശുചിത്വമിഷൻ ഓഫീസർ ഷോൺ സജി,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീദേവി, പഞ്ചായത്ത് എച്ച്.ഐ വി.ബിന്ദു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.