ആലപ്പുഴ: ഗവ.മുഹമ്മദൻസ് എൽ.പി സ്‌കൂളിൽ സാമുഹ്യ ക്ലബിന്റെ നേതൃത്വത്തിൽ ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി 'നമ്മുടെ പ്രതിബദ്ധത നിറവേറ്റാം ബാലവേല അവസാനിപ്പിക്കാം' എന്ന വിഷയത്തിൽ തുറന്ന സംവാദം സംഘടിപ്പിച്ചു. പ്രഥമാദ്ധ്യാപകൻ പി.ഡി.ജോഷി, സീനിയർ അദ്ധ്യാപകൻ കെ.കെ.ഉല്ലാസ്, മാർട്ടിൻ പ്രിൻസ്, ഷൈനി തുടങ്ങിയർ നേതൃത്വം നൽകി.