s

ആലപ്പുഴ : അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ചെറിയ കലവൂർ ക്യാമ്പസ്സിൽ നൂറ് ശതമാനം പ്ലേസ്‌മെന്റോടുകൂടി അഡ്വാൻസ്ഡ് ബയോ​മെഡിക്കൽ എക്യുപ്‌മെന്റ് ഹാൻഡ്സ്ഓൺ ട്രെയിനിഗ് കോഴ്സ് ആരംഭിക്കും.മൂന്ന് മാസമാണ് ദൈർഘ്യം. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൂറ് ശതമാനം സ്‌കോളർഷിപ്പ് ലഭിക്കും. 2022, 2023 വർഷങ്ങളിൽ ഇലക്ട്രോണിക് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെന്റഷൻ, മെഡിക്കൽ ഇലക്ട്രോണിക്സ്, ബയോ​മെഡിക്കൽ എഞ്ചിനീയറിംഗ്, ഐ.ടി.ഐ./ഡിപ്ലോമ/എഞ്ചിനീയറിംഗ് കോഴ്സുകൾ കഴിഞ്ഞവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 6282095334, 8078069622.