tur

തുറവൂർ:കോടംതുരുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലുള്ള ഗവ. സ്കൂളുകളിലെ കുരുന്നുകൾക്ക് കുട വിതരണം ചെയ്തു. അഞ്ച് ഗവ.എൽ.പി സ്കൂളുകളിലെ ഒന്നാം ക്ലാസിലെയും പ്രീ പ്രൈമറി വിഭാഗത്തിലെയും മുഴുവൻ കുട്ടികൾക്കാണ് സ്പോൺസർന്മാരെ കണ്ടെത്തി പഞ്ചായത്ത് കമ്മിറ്റി 180 കുട വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാബു, ,വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഷൈലജൻ കാട്ടിത്തറ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആശാ ഷാബു,വാർഡ് അംഗങ്ങളായ ബിനീഷ് ഇല്ലിക്കൽ, അഖില രാജൻ, ജെയിംസ് ആലത്തറ, ബെൻസി രാഘവൻ, ശ്രീരഞ്ജിനി, രിണാമോൾ തുടങ്ങിയവർ പങ്കെടുത്തു.