ആലപ്പുഴ: വായനാദിനത്തിന്റെ ഭാഗമായി ആലപ്പുഴ ടൗൺ ഹാളിന് എതിർവശത്തുള്ള വിംഗ്സ് ട്രെയിനേഴ്സ് അക്കാഡമിയിൽ വായനാവാരാഘോഷം സംഘടിപ്പിക്കും. ശനിയാഴ്ച്ച രാവിലെ 10ന് സാഹിത്യകാരൻ പി.ജെ.ജെ.ആന്റണി ഉദ്ഘാടനം ചെയ്യും. അക്കാഡമി ഡയറക്ടർ ലാലു മലയിൽ നഗരത്തിലെ എഴുത്തുകാരെ ആദരിക്കും. കുട്ടികൾക്കായി വായനാ മത്സരം, പോസ്റ്റർ രചനാ മത്സരം, ക്വിസ് എന്നിവ നടത്തും. രജിസ്ട്രേഷൻ സൗജന്യം. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനം നൽകും. മോട്ടിവേഷൻ പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ലഭിക്കും. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 6282427152, 8301020423