ഹരിപ്പാട്: സി.ബി.സി വാര്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സി.ബി.സി വാര്യർ സ്മൃതി അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും 15, 17 തീയതികളിൽ നടക്കും. നാളെ രാവിലെ 10ന് എസ്.ആൻഡ്.എസ് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം സി.പി.എം കേന്ദ്രകമ്മറ്റി അംഗം അഡ്വ.സി.എസ് സുജാത ഉദ്ഘാടനം ചെയ്യും. പുരസ്കാര സമർപ്പണം ജി.സുധാകരൻ നിർവ്വഹിക്കും. ഊരളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രസിഡന്റ്‌ രമേശൻ പാലേരി അവാർഡ് ഏറ്റുവാങ്ങും. മന്ത്രി സജി ചെറിയാൻ പ്രതിഭകളെ ആദരിക്കും. കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു വിദ്യാഭ്യാസ അവാർഡ്ദാനം നിർവ്വഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷനാകും. 17ന് രാവിലെ 8.30ന് സി.ബി.സി വാര്യരുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന, 9ന് കുമാരപുരം കവറാട്ട് സ്കൂളിൽ മെഗാ മെഡിക്കൽക്യാമ്പ് എന്നിവ നടക്കും. ക്യാമ്പ് കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്യും.