ഹരിപ്പാട് : ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലാർക്കിനെ അകാരണമായി ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ കരാർ ജീവനക്കാരനെ ഉടൻ പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ആറാട്ടുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ എസ്‌ ശ്യാംകുമാർ, വൈസ് പ്രസിഡന്റ്‌ അനൂപ് കള്ളിക്കാട്, ജില്ലാ സെക്രട്ടറി സംഗീത ജാലി, നദീർഷ, കബീർ,പ്രണവ് പ്രദീപ്‌ തുടങ്ങിയവർ സംസാരിച്ചു.