ambala

അമ്പലപ്പുഴ: കുട്ടികളിൽ പാരിസ്ഥിതികാവബോധം വളർത്താനായി പ്രകൃതി നടത്തവുമായി നീർക്കുന്നം എസ്.ഡി.വി ഗവ . യു.പി സ്കൂളിലെ വിദ്യാർത്ഥികൾ.

സ്കൂളിന് സമീപമുള്ള ഒരേക്കർ വരുന്ന ഫലവൃക്ഷ സമൃദ്ധമായ പറമ്പിലേക്കാണ് യാത്ര നടത്തിയത്. മരച്ചില്ലകളുടെ മേലാപ്പിന് താഴെ പ്രകൃതിയൊരുക്കിയ സ്വാഭാവിക കുളിർമയിൽ നിന്നുകൊണ്ട് വിവിധ ആവാസവ്യവസ്ഥകൾ, ആഹാര ശൃംഖല, മണ്ണ് എന്നിവയെക്കുറിച്ച് എക്കോ ക്ലബ് കൺവീനർ പ്രീതി ക്ലാസ് എടുത്തു. കുളങ്ങൾ മലിനമാക്കാതെ സംരക്ഷിച്ചു നിർത്തേണ്ടത് അനിവാര്യമാണെന്ന വസ്തുതയും ഈ പഠന യാത്രയിലൂടെ കുട്ടികൾക്ക് ബോധ്യപ്പെട്ടു. അധ്യാപകരായ സഹന, മിനിമോൾ, ഷഫീന ,ദീപ ,ഡിവൈൻ എന്നിവർ സംസാരിച്ചു.