അരൂർ: പാതയോരത്ത് നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയ്ക്ക് പിന്നിൽ തടി കയറ്റിയ ലോറിയിടിച്ചു ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ നിന്ന് കയർ പൊട്ടി തടി കഷ്ണങ്ങൾ റോഡിൽ ചിതറിവീണു. ആർക്കും പരിക്കില്ല. ദേശീയപാതയിൽ അരൂർ ഗവ.ആശുപത്രിയ്ക്ക് സമീപം ഇന്നലെ പുലർച്ചേ യായിരുന്നു സംഭവം. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തെ തുടർന്ന് വീതികുറഞ്ഞ റോഡിൽ തലങ്ങും വിലങ്ങും കിടന്ന തടി കഷ്ണങ്ങൾ ഏറെ നേരം പണിപ്പെട്ടാണ് റോഡിൽ നിന്ന് നീക്കിയത്. കൊല്ലത്തു നിന്ന് പെരുമ്പാവൂർക്ക് തടി കയറ്റി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകട ശേഷം കടന്നു കളഞ്ഞ ലോറി അരൂർ പൊലീസ് വിവരം നൽകിയതിനെ തുടർന്ന് മരട് പൊലീസ് കസ്റ്റഡിയിലെടുത്തു.