കുട്ടനാട് : രാമങ്കരി പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ ഇന്ന് രാവിലെ 11ന് നടക്കും. 12ാം വാർഡ് മെമ്പർ ബിൻസ് ജോസഫിനെ പ്രസിഡന്റായും 11ാം വാർഡ് മെമ്പർ മോൾജി രാജേഷിനെ വൈസ് പ്രസിഡന്റായും മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം. എല്ലാ അംഗങ്ങൾക്കും ഇന്നലെ വിപ്പ് നൽകി.

2ാം വാർഡ് മെമ്പർ രാജുമോനെ പ്രസിഡന്റായും 13ം വാർഡ് മെമ്പർ സീന രജപ്പനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിപ്പിക്കാനാണ് യു.ഡി.എഫ് ധാരണ.