മാവേലിക്കര: തഴക്കര വെട്ടിയാർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ, തഴക്കര പഞ്ചായത്ത് സ്ഥിര താമസക്കാരായ പത്താം ക്ലാസ് (എസ്. എസ്. എൽ.സി, സി.ബി.എസ്.ഇ/ ഐ.സി.എസ്. ഇ ), പ്ലസ് ടു (കേരള/സി.ബി.എസ്.ഇ/ ഐ. എസ്, ഇ) ക്ലാസുകളിൽ ഫുൾ എ പ്ലസ് / ഫുൾ എ വൺ കരസ്ഥമാക്കിയവർ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ റാങ്കുൾപ്പെടെയുള്ള അഭിമാനാർഹമായ വിജയം നേടിയവർ, വിവിധ രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചവർ തുടങ്ങിയവരെ ആദരിക്കുന്നു. 17 ന് വൈകിട്ട് 5ന് മുമ്പായി, ഫോട്ടോയും സർട്ടിഫിക്കറ്റിന്റെ കോപ്പിയും സംഘാടക സമിതിയെ ഏൽപ്പിക്കണം. ഫോൺ: 9447172685, 9995159648.