കായംകുളം: കായംകുളം ബാങ്ക് റോഡിൽ ദ്വരാസ് ഓക്‌സിജൻ ഹെൽത്ത് ക്ലബിന്റെ ഒന്നാം വാർഷികവും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രാജശ്രീ കമ്മത്ത് അദ്ധ്യക്ഷത വഹിച്ചു. വിനോദ്കുമാർ വാരണപള്ളിൽ,വി.എം.അമ്പിളി മോൻ ,ഡോ.രാഖി അഷ്ടമന,കെ.പുഷ്പദാസ്, അൻസാരി കോയിക്കലേത്ത്,
പി.കെ.അമ്പിളി ,സുമിത്രൻ ,പ്രൊഫ.ബി ജീവൻ,വിനീഷ് വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.