കായംകുളം: കഴിഞ്ഞ രണ്ടു ആഴ്ചയായി കാർത്തികപ്പള്ളി താലൂക്കിലെ റേഷൻ കടകളിൽ അരി, ഗോതമ്പ്, ആട്ട തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കിട്ടാത്തതിൽ കർഷക കോൺഗ്രസ് നിയജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയ്ക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിജു തണൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ.വി. ഷുക്കൂർ, ജേക്കബ് തമ്പാൻ,ഡി.സി.സി. മെമ്പർമാരായ എച്ച്. നിയാസ്, അഡ്വ. രഞ്ജിത് ചിങ്ങോലി, പി. സുകുമാരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. എ. കലാം, പി. ആർ. ശശിധരൻ, പ്രകാശ് ആലക്കോട്, പി. ജി. ശാന്തകുമാർ, അനീഷ്. എസ്. ചേപ്പാട്, സജിനി, റ്റി. ചന്ദ്രൻ, ശോഭ,ശശിധരൻ തുണ്ടുതറ, ശശിധരൻ, സുരേഷ്‌കുമാർ, അജു എം. എ, അനീഷ് ചിങ്ങോലി,അശോകൻ ചിങ്ങോലി, അനിൽ മണിഭവനം, മുരളീധരൻ പിള്ള, അജീർ മുഹമ്മദ്, ബിനുരാജ്,സോമൻ പിള്ള, വിഷ്ണു, തുളസീധരൻ, അരവിന്ദ് പെല്ലത്തു, അനിൽ കുന്നേൽ, കലാധരൻ പിള്ള, സദാനന്ദൻ, ചന്ദ്രലാൽ, ജമിനി ഗണേശൻ തുടങ്ങിയവർ സംസാരിച്ചു.