
കായംകുളം: ശ്രീനാരായണ ഇന്റർനാഷണൽ മോഡൽ സ്കൂളിൽ എൽ.കെ.ജി, ഒന്നാം ക്ളാസ് പ്രവേശനോത്സവം, എസ്.എൻ വിദ്യാപീഠം പ്രിൻസിപ്പൽ കെ.ആർ വിശ്വംഭരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഡോ. പി. പദ്മകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.ടി.എസ് വിജയശ്രീ,വൈസ് പ്രിൻസിപ്പൽ ഡേവിഡ് മാത്യു, ശ്രീനാരായണ സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ,വൈസ് പ്രസിഡന്റ് ശശിധരൻ,എക്സിക്യൂട്ടീവ് അംഗം ഭദ്രൻ, ലക്ഷ്മി എന്നിവർ പങ്കെടുത്തു.