
ആലപ്പുഴ : പൊലീസ് സംഘടന സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹാഷിർ എൻ അദ്ധ്യഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി എസ്.സന്തോഷ് സ്വാഗതം പറഞ്ഞു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. കെ.പി.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. വി.ജെ.ജോൺ, ധനേഷ്. കെ. പി, ഫിലിപ്പ്. എ. എസ്, സി. ആർ. ബിജു, അനിൽകുമാർ. പി. കെ, ജോൺ. ടി. എൽ, മനു മോഹൻ, ആന്റണി രതീഷ്, വിനു. കെ. പി, അഭിലാഷ്. എൻ പി, ധനേഷ്. പി. സി എന്നിവർ സംസാരിച്ചു. റെജികുമാർ ആർ നന്ദി പറഞ്ഞു.