ചേർത്തല:ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിലേക്ക് 2024അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ
https://itiadmissions.kerala.gov.in ൽ സമർപ്പിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനുശേഷം ഒറിജിനൽ ആധാർ കാർഡും സർട്ടിഫിക്ക​റ്റുകളുമായി ഏതെങ്കിലും സർക്കാർ ഐ.ടി.ഐ യിൽ എത്തി വെരിഫിക്കേഷൻ പൂർത്തീകരിക്കണം.വെരിഫിക്കേഷൻ നടത്താത്ത അപേക്ഷകൾ അഡ്മിഷനു വേണ്ടി പരിഗണിക്കുന്നതല്ല.അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 29 വൈകിട്ട് 5 വരെ .ഫോൺ:94950 80024,98472 71858,94968 00788.