അമ്പലപ്പുഴ : ചികിത്സാ സഹായത്തിനായി പൊതുപിരിവ് നടത്തി ശേഖരിച്ച പണം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അധികൃതർ നൽകുന്നില്ലെന്ന് പരാതി. 2021 ൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കോന്നാക്കേരി ഷാജി കുര്യന്റെ ബ്രെയിൻ കാൻസർ ചികിത്സക്ക് (സർജറി) വേണ്ടി നാട്ടുകാരിൽ നിന്നും പൊതുപ്പിരിവ് നടത്തി 9,62,600രൂപ സമാഹരിച്ചിരുന്നു .4,94300 ആശുപത്രിയിൽ നേരിട്ട് പഞ്ചായത്ത് അധികൃതർ അടച്ചു. പിന്നീട് തുടർ ചികിത്സക്ക് 3 തവണകളായ 3,20,000 രൂപയും നൽകി. ബാക്കി തുക പഞ്ചായത്ത് അധികൃതരുടെ പക്കൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ ചികിത്സക്കായി പലതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പണം നൽകാൻ തയ്യാറാകുന്നില്ലെന്നാണ് ഷാജിയു‌ടെ പരാതി. .പരാതി എഴുതി പഞ്ചായത്ത് ഓഫീസിൽ ചെന്നെങ്കിലും പരാതി സ്വീകരിച്ചില്ല.ഫ്രണ്ട് ഓഫീസിലും പരാതി സ്വീകരിച്ചില്ല. തുടർന്ന് സി.പി.എം ജില്ലാ കമ്മറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതെ തുടർന്ന് വിവിധ രാഷ്ട്രീയ കക്ഷികൾക്ക് പരാതി നൽകിയിരിക്കുകയാണ് സി.പി.എം അനുഭാവിയായ ഷാജി.