yhu

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 1992-ാം നമ്പർ മുട്ടം ശാഖയിലെ കുടുംബ സംഗമം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികൾ, വിദ്യാർത്ഥികളെ ആദരിക്കൽ, ക്യാഷ് അവാർഡ്, പഠനോപകരണ വിതരണം തുടങ്ങിയവ നടന്നു. ശാഖാ പ്രസിഡന്റ് എ.എം.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഫാമിലി കൗൺസിലറും ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറിയുമായ സുരേഷ് പരമേശ്വരൻ ബോധവത്കരണ ക്ലാസ് നയിച്ചു. യോഗം ഡയറക്ടർ എം.കെ. ശ്രീനിവാസൻ ക്യാഷ് അവാർഡ് വിതരണം നടത്തി. യോഗം ഡയറക്ടർ ഡി.ധർമ്മരാജൻ പ്രതിഭകളെ ആദരിച്ചു. ശാഖാസെക്രട്ടറി ടി.അജയകുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.ഹരിദാസ് നന്ദിയും പറഞ്ഞു.