sdfgrt

ചേപ്പാട് : 2023-24 സാമ്പത്തികവർഷംചേപ്പാട് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ സ്കൂൾ കുട്ടികൾക്ക് മെൻസുറൽ കപ്പ് എന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ വേണുകുമാർ നിർവഹിച്ചു. ഇതോടനുബന്ധിച്ച് ആശാപ്രവർത്തകർക്ക് വേണ്ടി ഡോ.റെയ്നാ തോമസ് ബോധവത്കരണ ക്ലാസ് എടുത്തു. വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വിശ്വപ്രസാദ്, ഐ.തമ്പി, ഹെൽത്ത് ഇൻസ്പെക്ടർ ഷാനവാസ് എന്നിവർ സംസാരിച്ചു.