ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും ടെലിവിഷനും, വേയിംഗ്മെഷീനും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ മൻസൂർ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ.രാജേഷ്, എൽ.അമ്പിളി, ഗ്രാമ പഞ്ചായത്തംഗങ്ങളായ നിർമ്മലാ ജോയി, അൽ അമീൻ, രശ്മി രഞ്ജിത്ത്, റജിമോൻ, എസ്.വിജയാംബിക, ടി.പി.അനിൽകുമാർ , ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹയറുന്നിസ എന്നിവർ സംസാരിച്ചു.