
ചേർത്തല : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഒരു മാസത്തോളമായുള്ള കുടിവെള്ള പ്രതിസന്ധിക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർത്തല വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായി ചർച്ച നടത്തി.
പ്രസിഡന്റ് ഗീതാ കാർത്തികേയൻ,വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈരഞ്ജിത്ത്,പത്താം വാർഡ് അംഗം ഫൈസി വി.ഏറനാട് എന്നിവരാണ് ചർച്ച നടത്തിയത്. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് എൻജിനീയർ ഉറപ്പ് നൽകി.