
ചാരുംമൂട് : ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രന്ഥശാലകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കൽ പദ്ധതിയിൽ നൽകുന്ന ഫർണീച്ചറുകളുടെയും മൈക്ക് സെറ്റിന്റെയും വിതരണോദ്ഘാടനം പ്രസിഡന്റ് എസ്.രജനി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ സിനൂഖാൻ, എൽ.പ്രസന്ന, സുരേഷ് തോമസ് നൈനാൻ, പഞ്ചായത്തംഗം റ്റി.മൻമഥൻ, സെക്രട്ടറി സി.വി.അജയകുമാർ എന്നിവർ സംസാരിച്ചു.