
കുമളി : ജീവനൊടുക്കാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്ക് തയാറായിക്കൊള്ളാനും സുഹൃത്തായ പൊലീസുകാരനെ ഫോണിൽ വിളിച്ചറിയിച്ച സിവിൽ പൊലീസ് ഓഫീസറെ കുമളിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ കൈനകരി സ്വദേശിയും വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുമായ രതീഷിനെയാണ് (30 ) ഇന്നലെ ഉച്ചകഴിഞ്ഞ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെയാണ് സുഹൃത്തിന് ഫോൺ ചെയ്തത്. സുഹൃത്ത് രതീഷിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. കുമളി സ്‌കൂളിന് സമീപമാണ് രതീഷ് കുടുംബസമേതം വാടകയ്ക്ക് താമസിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.