
ചാരുംമൂട്: ചത്തിയറ വിത്തൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നു. ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി ചെന്നിത്തല പുത്തില്പം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് ബി.ശ്രീകുമാർ, സെക്രട്ടറി,ആർ. രാധാകൃഷ്ണ പിള്ള, ട്രഷറർ ജി.സുരേന്ദ്രൻ പിള്ള, വൈസ് പ്രസിഡന്റ് ടി.പി.രവീന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറി ബിജുകുമാർ, രക്ഷാധികാരി കെ.ചെല്ലപ്പൻ പിള്ള എന്നിവർ നേതൃത്വം നൽകി.