
മുഹമ്മ : മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും, രക്ഷകർത്താക്കൾക്കുമായി പേവിഷബാധ പ്രതിരോധത്തിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു. കലവൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സഫീർ നേതൃത്വം നൽകി. നായ, പൂച്ച എന്നിവകളിൽ നിന്നുണ്ടാകുന്ന പേവിഷബാധകളും ഇതിനെതിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങളും വിശദീകരിച്ചു. വാർഡ് അംഗം നവാസ് നൈന, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആശ ശശിധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്മിത, അഞ്ജു, കൃഷ്ണകുമാരി, ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.