
ഹരിപ്പാട് : ചിങ്ങോലി ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തിയതിൽ യു.ഡി.എഫ് ചിങ്ങോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. മണ്ഡലം ജനറൽ കൺവീനർ എം.എ.കലാം, ചെയർമാൻ സത്താർ പുളിമൂട്ടിൽ, കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം, മുഞ്ഞനാട്ട് രാമചന്ദ്രൻ, അഡ്വ,വി.ഷുക്കൂർ,ശശിധരൻ, ശാന്തകുമാർ,സുധാകരൻ ,പത്മശ്രീ ശിവദാസൻ. ജി. സാജിനി,അനീഷ് ചേപ്പാട്,എം. എ.അജു,ശശീന്ദ്രൻ,സുരേഷ് കുമാർ,ബിജിത,ശോഭാ ജയപ്രകാശ്,പ്രസന്ന സുരേഷ്, ശശീന്ദ്രൻ,അനിൽ കുന്നയിൽ,ആർ .ബിനു രാജ്, രഞ്ജിത്ത് മങ്ങാട്ട്,മിനി ശ്രീജേഷ്, വിഷ്ണു, അജീർ മുഹമ്മദ്,ഉഷ,അനീഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.