ആലപ്പുഴ: ജില്ലയിലെ സ്‌കൂളുകളിൽ റാബീസ് (പേവിഷ ബാധ) ബോധവത്കരണം നടത്തി. ജില്ലയിലെ 740 സ്‌കൂളുകളിൽ നിന്നായി 159095 കുട്ടികളും 7687 അദ്ധ്യാപകരും പങ്കെടുത്തു. ആരോഗ്യ വകുപ്പിലെ 848 ആരോഗ്യ പ്രവർത്തകരെയാണ് ക്ലാസുകൾക്കായി നിയോഗിച്ചത്. ഇന്നലെ പൂർത്തീകരിക്കാത്ത സ്‌കൂളുകളിൽ 14 ന് നടത്തും. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് സംഘടിപ്പിച്ചത്.