
കലവൂർ: സർവോദയപുരത്ത് നഗരസഭ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഡബ് ചെയ്യാൻ കരാറെടുത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ആര്യാട് പഞ്ചായത്ത് സ്വദേശിയുടെ ഗോഡൗൺ കരാർ ചെയ്തതോടെയാണ് നാട്ടുകാർ പ്രതിഷേധമറിയിച്ച് ഇന്നലെ സംഭരണ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം തുടങ്ങിയത്. ഗ്രാമ പഞ്ചായത്തംഗം ടി.പി.ഷാജി സമരം ഉദ്ഘാടനം ചെയ്തു. ഉദയ റെസിഡന്റ്സ് അസോസിഷൻ ഭാരവാഹികളായ ജി. മുരളിധരൻ,ഗോപാലകൃഷ്ണകുറുപ്പ്, കെ.കെ. ഷാജി,കെ.സി.ഷഡാനന്ദൻ, അമൃത അജിത്ത്, ജാൻസി മോൻസി എന്നിവർ പങ്കെടുത്തു.