
ഇന്ന് ലോക രക്തദാന ദിനം
ചേർത്തല: കഴിഞ്ഞ കാൽനൂറ്റാണ്ടായി രക്തദാനരംഗത്ത് പ്രവർത്തിക്കുന്ന അദ്ധ്യാപകനായ ടി.പി.ജോസഫ് ഇതിനോടകം രക്തം നൽകിയത് 27 പേർക്ക് . രക്തം ആവശ്യമായി വരുന്നവർക്ക് തന്റെ സ്വന്തം വാഹനത്തിൽ എവിടെയും പോയി രക്തം കൊടുക്കുവാൻ ഒ പോസിറ്റീവ് ഗ്രൂപ്പുകാരനായ ജോസഫിന് മടിയില്ല. സി.എം.സി 28ാം വാർഡിൽ തിരുവാതുക്കൾ കുടുംബാഗമായ ജോസഫ് ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനാണ്.
ഭാര്യ സോയമോൾ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്‌കൂളിൽ അദ്ധ്യാപികയാണ്. സേവന താൽപ്പരനായ ജോസഫ് യുവർ കോളേജ് സോഷ്യൽ സർവീസ് വിംഗിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.