ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കമായി. പ്രാരംഭ മീറ്റിംഗ് ഹരിപ്പാട് സ്മാർട്ട് ഓഫീസിൽ നടന്നു. യോഗം ഹരിപ്പാട് നഗരസഭ സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സാഹിൽ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ദേവരത്‌നൻ ക്ലാസ് നയിച്ചു. കുടുംബശ്രീ ഉൽപ്പന്നങ്ങൾ പൊതുജനങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുകയെന്നതാണ് ഹോം ഷോപ്പ് പദ്ധതിയുടെ പ്രത്യേകത. ഇതിനായി കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തി എച്ച്.എസ്.ഒമാരായി നിയമിക്കും. വനിതകൾക്ക് തൊഴിലവസരത്തിനൊപ്പം മായമില്ലാത്ത ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുകയാണ് ലക്ഷ്യം.