ആലപ്പുഴ: ബിൽഡിംഗ് പെർമിറ്റിനായി അരൂർ സ്വദേശി സുരേഷ് ബാബുവിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ യു.ഡി ക്ളർക്ക് സനൽകുമാറിനെ രണ്ടു വർഷം തടവിനും 30,000 രൂപ പിഴയടയ്ക്കാനും കോട്ടയം വിജിലൻസ് കോടതി (രണ്ട്) ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ രാജ് മോഹൻപിള്ള, ശ്രീകാന്ത് എന്നിവർ ഹാജരായി.