s

ആലപ്പുഴ : എസ്.ഡി കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോബയോളജി എന്ന വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ആയിരിക്കണം. അപേക്ഷകർ. വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 21ന് മുമ്പ് പ്രിൻസിപ്പൽ, എസ്.ഡി കോളേജ് ,സനാതനപുരം.പി.ഒ, കളർകോട്, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം.