ആലപ്പുഴ: നെല്ലിന്റെ സംഭരണത്തുക അടിയന്തരമായി നൽകുക, കർഷകരോടുള്ള അവഗണന അവസാനിപ്പിക്കുക,​ പി.ആർ.എസ് വായ്പയിലെ എസ്.ബി.ഐയുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചങ്ങനാശ്ശേരി എസ്.ബി.ഐയുടെ പെരുന്ന അഗ്രികൾച്ചറൽ ബ്രാഞ്ചിന് മുന്നിൽ നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 18ന് നിരാഹാര സമരം സംഘടിപ്പിക്കും. നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സമിതി രക്ഷാധികാരി സാം ഈപ്പൻ, വർക്കിംഗ് പ്രസിഡന്റ് പി.ആർ സതീശൻ, ട്രഷറർ ജോൺ സി.ടിറ്റോ, വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ പള്ളിവാതുക്കൽ,പി.വേലായുധൻ നായർ,സന്തോഷ് പറമ്പിശ്ശേരി, ഇ.ആർ.രാധാകൃഷ്ണപിള്ള, റോയ് ഊരംവേലിൽ,സെക്രട്ടറിമാരായ മാത്യൂസ് തോമസ്, വിശ്വനാഥപിള്ള, കറിയാച്ചൻ, കുര്യാക്കോസ്, കാർത്തികേയൻ, മാത്യൂസ് ജോർജ് പൊന്നാടൻവാക്കൽ, വി.എൻ. ശർമ്മ , സെൽജു, ജോഷി വർഗീസ്, സുനു പി. ജോർജ്, ലാലിച്ചൻ വേലിയാത്, തോമസ് ജോസഫ് , ജോബി ജോസഫ്, റാഫി ജോസ് മോഴൂർ, ജോജി വെമ്പടംത്തറ, പ്രണീഷ് വള്ളക്കളിൽ, വിനോദ് കോവൂർ, സണ്ണിച്ചൻ മേപ്ര, ജയൻ ജോസഫ് തോട്ടശേരി, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് എന്നിവർ സംസാരിച്ചു.