
ആലപ്പുഴ : ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷനുമായി ചേർന്ന് സംസ്ഥാനത്തെ മികച്ച ഡോക്ടർക്ക് നൽകുന്ന അവാർഡ് ചെങ്ങന്നൂർ ഡോ. ഉമ്മൻ ഐ ആശുപത്രിയിലെ ഒഫ്താൽമോളജിസ്റ്റ് ഡോ. ഉമ്മൻ വർഗീസിന് ജൂലായ് ഒന്നിന് ആലപ്പുഴ ഐ.എം.എ. ഹാളിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡോ. ബി. പദ്മകുമാർ, ഡോ. മനീഷ് നായർ, ചന്ദ്രഹാസൻ വടുതല, പി.എസ്. ഷാജഹാൻ എന്നിവരുൾപ്പെട്ട കമ്മറ്റിയാണ് അവാർഡ് നിശ്ചയിച്ചത്.