vellappally-natesan

ചേർത്തല: നാടിനെ നടുക്കിയ കുവൈ​റ്റ് ദുരന്തത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചിച്ചു. അത്യന്തം വേദനാജനകമാണ് ഈ ദുരന്തം. ഇത്രയധികം മലയാളികൾക്ക് വിദേശത്ത് ജീവഹാനിയുണ്ടായത് കേരളത്തിനെയാകെ കണ്ണീരിലാഴ്ത്തി. പല കുടുംബങ്ങളുടെയും നെടുംതൂണാണ് നഷ്ടമായത്. കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുമെന്നാണ് പ്രതീക്ഷ. ഉ​റ്റവരുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി വെള്ളാപ്പള്ളി പറഞ്ഞു.