കായംകുളം : റേഷൻകടയിലേക്ക് സാധനങ്ങൾ വാതിൽപ്പടി വിതരണം നടത്തുന്ന കോൺട്രാക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) കാർത്തികപ്പള്ളി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.

വാതിൽപ്പടി കോൺട്രാക്ടർമാർ സമരം തുടങ്ങിയതോടെ സംസ്ഥാനത്തെ റേഷൻ കടകളിൽ വിതരണം ചെയ്യാൻ റേഷൻ സാധനങ്ങൾ ഇല്ലാത്ത അവസ്ഥയാണുള്ളത്. സമരം തീർന്നു റേഷൻ സാധനങ്ങൾ പൂർണ്ണമായും എല്ലാ കടകളിലും എത്തുമ്പോഴേക്കും ജൂൺ മാസം അവസാനിക്കും. യോഗത്തിൽ
താലൂക്ക് പ്രസിഡന്റ് അഡ്വ.ഉണ്ണി.ജെ വാര്യത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വേലിയിൽ സജീർ ,പത്തിയൂർ അൻസാരി ,ഇഖ്ബാൽ എന്നിവർ സംസാരിച്ചു.