ഹരിപ്പാട്: വാതിൽപ്പടി സമരം മൂലം റേഷൻ സാധനങ്ങളുടെ വിതരണം പരിപൂർണമായി നിലച്ച സാഹചര്യം കണക്കിലെടുത്തു സർക്കാർ അടിയന്തിരമായി കരാറുകാർക്ക് കൊടുക്കാനുള്ള തുക കൊടുത്തുതീർത്തു സമരം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്ന് കർഷക കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഞ്ഞിനാട്ട് രാമചന്ദ്രൻ ആവശ്യപ്പെട്ടു. കാർത്തികപ്പള്ളി, മാവേലിക്കര, ചേർത്തല താലൂക്കുകളിൽ കഴിഞ്ഞ രണ്ട് ആഴ്ചയായി നടന്നു വരുന്ന സമരം തീർക്കാത്ത പക്ഷം 18ന് ഹരിപ്പാട്ടെ താലൂക്ക് സപ്ലൈ ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടികളുമായി കർഷക കോൺഗ്രസ്‌ മുന്നോട്ടു പോകുമെന്നും അറിയിച്ചു.