1

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം 5315ാം നമ്പർ മിത്രക്കരി പടിഞ്ഞാറ് ശാഖയിലെ വിശേഷാൽ പൊതുയോഗവും പഠനോപകരണവിതരണവും സ്കോളർഷിപ്പ് വിതരണവും കുട്ടനാട് സൗത്ത് യൂണിയൻ കോ- ഓഡിനേറ്റർ വിമല പ്രസന്നൻ ഉദ്ഘാടനം ചെയ്തു.

ശാഖ പ്രസിഡന്റ് ടി.പി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. വനിതാസംഘം യൂണിയൻ കൗൺസിലർ സുജ ഷാജി മുഖ്യപ്രഭാഷണം നടത്തി.യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ അഭിജിത്ത് ഷാജി പത്തിൽ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ പ്രഭാകരൻതെക്കും കല്ലിശ്ശേരി, രമണി ചന്ദ്രൻ മുണ്ടുചിറ, രജനി സജി വാളംപറമ്പ്, സൗമ്യബിജിലാൽ ആലംതറ, ഷാജി എം. നെല്ലാണിക്കൽ, പ്രസാദ് കെ. കണിയാംപറമ്പ്, യൂണിയൻ കമ്മിറ്റിയംഗം സജിമോൻ ഇരുപതിൽച്ചിറഎന്നിവർ സംസാരിച്ചു. ശാഖസെക്രട്ടറി കെ.ടി. ഷാജി സ്വാഗതവും വൈസ് പ്രസിഡന്റ് എം.എം. രമണൻ നന്ദിയും പറഞ്ഞു.