ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ചേർത്തല നഗരസഭ, കഞ്ഞിക്കുഴി,
മുഹമ്മ പഞ്ചായത്തുകളിലെ കള്ളിംഗ് ഇന്ന് നടക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ചേർത്തല മുനിസിപ്പാലിറ്റിയിലെ 14,15,16 വാർഡുകൾ ഉൾപ്പെടുന്ന
പ്രഭവ കേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കുന്നത്. ചേർത്തലയിൽ 3505ഉം കഞ്ഞിക്കുഴിയിൽ 2942 ഉം പക്ഷികളെ കള്ളിംഗിന് വിധേയമാക്കാനാണ് തീരുമാനം. കഞ്ഞിക്കുഴിക്കൊപ്പം മുഹമ്മയുടെയും മണ്ണഞ്ചേരിയുടെ ഭാഗങ്ങളും ഉൾപ്പെടുന്നുണ്ട്. ചേർത്തല നഗരസഭയിൽ നാല് ആർ.ആർ.ടി സംഘങ്ങളെയും കഞ്ഞിക്കുഴിയിൽ ആറ് ആർ.ആർ.ടികളെയുമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.