ആലപ്പുഴ: ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കിക്കൊണ്ട് ഏകപക്ഷീയമായി വിദ്യാഭ്യാസ കലണ്ടർ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ ഇന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. സംസ്ഥാനം മുഴുവൻ സംയുക്ത അദ്ധ്യാപക സമിതിയുടെ നേതൃത്വത്തിലും സമരം നടക്കും. റവന്യൂ ജില്ലാ പ്രസിഡന്റ് കെ.എൻ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജു, സംസ്ഥാന സെക്രട്ടറി ജോൺ ബോസ്‌കോ, ജില്ലാ സെക്രട്ടറി ഇ.ആർ.ഉദയകുമാർ, ജില്ലാ ട്രഷറർ ആർ.കെ.സുധീർ, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ഡി.അജിമോൻ, കെ.രഘുകുമാർ, മിനി മാത്യു, ബിനോയ് വർഗീസ്, സോണി പവേലിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ശ്രീഹരി, വി.ആർ.ജോഷി, എസ്.അമ്പിളി, ജോൺ ബ്രിട്ടോ, ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു