
മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 60 വയസ്സിനു മുകളിലുള്ള വയോജനങ്ങളുടെ ക്ഷേമത്തിനായി കിലയുടെ സഹായത്തോടെ വയോ കെയർ പ്ലാൻ തയ്യാറാകുന്നു. വയോജനങ്ങൾ ഉൾപ്പെടുന്ന ഓരോരുത്തരുടെയും വ്യക്തിപരവും സാമൂഹ്യവുമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു പദ്ധതി തയ്യാറാക്കുന്നതിനുള്ള ആസൂത്രണ പ്രവർത്തനമാണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ നടന്നു. ഡോ. കെ. വിജയകുമാർ, എ. ആർ. അരുൺകുമാർ, ജോസ്. ജെ എന്നിവരാണ് ക്ലാസ്സ് നയിച്ചത്. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു.