ആലപ്പുഴ: നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവാക്കളെ കാപ്പ നിയമപ്രകാരം നാടുകടത്തി. ആലപ്പുഴ ആര്യാട് പഞ്ചായത്ത് 16ാം വാർഡിൽ പുതുവൽ വീട്ടിൽ സൗമ്യരാജ് എന്നറിയപ്പെടുന്ന അജിത്തിനെ (36) ഒരു വർഷത്തേയ്ക്കും കൊമ്മാടി പുതുവൽ വീട്ടിൽ സുധി സുനിലിനെ (21) 9 മാസത്തേയ്ക്കുമാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയത്.