
മാവേലിക്കര: കുവൈറ്റിൽ ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്‌ജലി അർപ്പിച്ച് മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിലാപയാത്രയും അനുസ്മരണ സമ്മേളനവും നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അനിവർഗീസ് അധ്യക്ഷനായി. കോശി.എം.കോശി, കെ.ആർ.മുരളീധരൻ, കെ.ഗോപൻ, എം.കെ.സുധീർ, നൈനാൻ.സി.കുറ്റിശേരിൽ, ബി.രാജലക്ഷ്മി, വി.പി.ജയചന്ദ്രൻ, എസ്.വൈ.ഷാജഹാൻ, കുറത്തികാട് രാജൻ, പഞ്ചവടി വേണു, അജിത്ത് കണ്ടിയൂർ, പരമേശ്വരൻപിള്ള, ഓലോഴുത്തിൽ രവീന്ദ്രൻപിള്ള, കെ.സി.ഫിലിപ്പ്, രാജീവ് കുമാർ, പ്രകാശ്, മാത്യു കണ്ടത്തിൽ, ജെസ്റ്റിൻ പാട്രിക്, രാമചന്ദ്രക്കുറുപ്പ്, റ്റി.കൃഷ്‌ണകുമാരി, എൻ.മോഹൻദാസ്, ചിത്രാമ്മാൾ, സജീവ് പ്രായിക്കര, ശാന്തി അജയൻ, മനസ് രാജൻ എന്നിവർ സംസാരിച്ചു.