a

മാവേലിക്കര: കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവ് ഓച്ചിറ വി.ഭാസ്കരനെ അഖില ഭാരത അയ്യപ്പ സേവാ സംഘം മാവേലിക്കര ഒന്നാം നമ്പർ ശാഖയായ പടിഞ്ഞാറേ നട മഹാഗണപതി ക്ഷേത്ര ഭരണ സമിതി സ്വീകരണം നൽകി. ക്ഷേത്രം പ്രസിഡന്റ് വേണുപഞ്ചവടി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കുമാർ, ബിജു കോയിക്കൽ, ഗോപിനാഥ്, പ്രകാശ് കല്ലേലിൽ, രഘു സൂര്യ, രാജശേഖരൻ, ബാലകൃഷ്ണൻ, ഭാനു, സതി സുരേന്ദ്രൻ, അശോക് കുമാർ, ബിനു സി.ഉണ്ണിത്താൻ, ക്ഷേത്ര മേൽശാന്തി പ്രസന്നൻ നമ്പൂതിരി, രംഗരാജ്, കൃഷ്ണൻകുട്ടി, രമചന്ദ്ര കാർണവർ, വിക്രമൻ പിള്ള, ജയൻ എന്നിവർ സംസാരിച്ചു.