1

കുട്ടനാട്: തലവടി ആനപ്രമ്പാൽ തെക്ക് നിത്യസഹായ മാതാമലങ്കര കാത്തലിക് ചാപ്പലിൽ മോഷണം. ചാപ്പലിലും ബക്കറ്റിലും സൂക്ഷിച്ചിരുന്ന നോട്ടുമാലകൾ കവർന്നു.

കഴിഞ്ഞ ദിവസം രാവിലെ കുരുശ്ശടിയിൽ പ്രാർത്ഥിക്കാനെത്തിയ വിശ്വാസികളാണ് സംഭവം ആദ്യം തിരിച്ചറിയുന്നത്. വിശ്വാസികൾ മാതാവിന്റെ തിരുസ്വരൂപത്തിൽ ചാർത്തുന്ന നോട്ടുമാലകൾ ചാപ്പലിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഈ മാലകളാണ് മോഷണം പോയതെന്ന് പള്ളി അധികൃതർ പറഞ്ഞു. വിലരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. എടത്വ സി. ഐ മിഥുൻ, എസ്.ഐ സജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.