lolol

മുഹമ്മ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് മണ്ണഞ്ചേരി അൽ ഷിഫ ഹെൽപ് ആൻഡ് കെയർ ചാരിറ്റബിൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന സേന രൂപീകരണവും സമ്മതപത്രം സ്വീകരിക്കലും സംഘടിപ്പിച്ചു. മണ്ണഞ്ചേരി എസ്.ഐ എം.വി. അരുൺദേവ് ഉദ്ഘാടനം ചെയ്തു. അൽഷിഫ പ്രസിഡന്റ് എസ്. മുഹമ്മദ്‌ കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.നിസാർ പറമ്പൻ ആമുഖ പ്രഭാഷണവും ഹാഫിസ് മുഹമ്മദ് ഹാഷിം അൽ മനാരി പ്രാർത്ഥനയും നിർവഹിച്ചു.

ട്രഷറർ സിറാജ് കമ്പിയകം, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ സലാം മേമന, അഷ്‌റഫ്‌ പനക്കൽ, അഷ്‌റഫ്‌ കുഞ്ഞ് ആശാൻ, പി.കെ.എം.നസീർ, നാസർ കോര്യംപള്ളി തുടങ്ങിയവർ പങ്കെടുത്തു.