ആലപ്പുഴ: മദ്യലഹരിയിൽ ടാക്സികാറുകളുടെ ചില്ലുകൾ അടിച്ചുതകർത്ത കേസിലെ പ്രതി പിടിയിൽ. വാഹന ഉടമകൾ നൽകിയ പരാതിയിൽ തമ്പകച്ചുവട് സ്വദേശി സുനീഷിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റുചെയ്‌തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ആര്യാട്‌ സൗത്ത്‌ അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ അനീഷിന്റെ ഇന്നോവയുടെയും ആര്യാട്‌ സൗത്ത്‌ മുപ്പശ്ശേരി വീട്ടിൽ സജിമോന്റെ എർട്ടിഗയുടെയും ചില്ലുകളാണ് തകർത്തത്‌. ഇരു വാഹനങ്ങൾക്കുമായി ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.