photo


ആലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷയുടെ ഭാഗമായുള്ള സ്വയം പ്രതിരോധ പരിപാടി ആലപ്പുഴ ജനറൽ ആശുപത്രിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. 40ഓളം ജീവനക്കാർക്ക് ജില്ലാ പൊലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ എ.എസ്.ഐമാരായ സുലേഖ പ്രസാദ്, ദീപ, ജ്യോതി തുടങ്ങിയവർ പരിശീലനം നൽകി. ആർ.എം.ഒ ഡോ. ആശ, ഹെൽത്ത് ഇൻസ്‌പെക്ടർ പീറ്റർ തുടങ്ങിയവർ സംസാരിച്ചു.