p

ആലപ്പുഴ: കാറിൽ സ്വിമ്മിംഗ് പൂളൊരുക്കി പൊതുനിരത്തിൽ സഞ്ചരിച്ച യൂട്യൂബർ ടി.എസ്. സജുവിന്റെ (സഞ്ജു ടെക്കി) ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആർ. രമണന്റേതാണ് ഉത്തരവ്. ഇതിന്റെ പകർപ്പ് സഞ്ജുവിന് നേരിട്ട് കൈമാറി. ഇയാളുടെ യൂട്യൂബ് വീഡിയോകൾ പരിശോധിച്ചതിൽ നിന്ന്,നിരന്തരം മോട്ടോർ വാഹനനിയമം ലംഘിച്ചതിനാലാണ് നടപടിയെന്ന് ആർ.ടി.ഒ ആർ.രമണൻ പറഞ്ഞു. ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതിയുടെ പരാമർശവുമുണ്ടായിരുന്നു.

അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും കടുത്ത നടപടിയെടുക്കല്ലെന്നും സഞ്ജു മോട്ടോർ വാഹന വകുപ്പിനോട് പറഞ്ഞു. ആജീവനാന്ത കാലത്തേക്കാണ് ലൈസൻസ് റദ്ദാക്കിയതെങ്കിലും,സഞ്ജുവിന് അപ്പീൽ പോകാനുള്ള നിയമപരിരക്ഷ ലഭിക്കും. കഴിഞ്ഞ ദിവസം ഇയാൾ രൂപമാറ്റം വരുത്തിയ സ്വന്തം ഉടമസ്ഥതയിലുള്ള ടാറ്റാ സഫാരി കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് ഒരു വർഷത്തേക്ക് റദ്ദാക്കിയിരുന്നു. യൂട്യൂബ് വീഡിയോയുടെ പശ്ചാത്തലത്തിൽ വകുപ്പ് കേസെടുത്തതിന് പിന്നാലെ സഞ്ജു,മോട്ടോർ വാഹന വകുപ്പിനെയും,മാദ്ധ്യമങ്ങളെയും അധിക്ഷേപിച്ച് വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. പത്ത് ലക്ഷം രൂപ മുടക്കിയാൽ ലഭിക്കാത്ത പബ്ലിസിറ്റിയാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു സഞ്ജുവിന്റെ പരിഹാസം. തുടർന്ന് ശിക്ഷാനടപടിയുടെ ഭാഗമായി മലപ്പുറം എടപ്പാൾ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഡ്രൈവിംഗ് ആൻഡ് ട്രാഫിക് റിസർച്ചിലെ പരിശീലന ക്ലാസിന്റെയും,ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സന്നദ്ധ സേവനത്തിന്റെും കാലയളവ് ദീർഘിപ്പിച്ചിരുന്നു.

@​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​തി​ര.
വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ ​വെ​ള്ളി​യാ​ഴ്ച
വ​രെ​ ​പേ​ര് ​ചേ​ർ​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ ​ജൂ​ൺ​ 21​വ​രെ​ ​പേ​ര് ​ചേ​ർ​ക്കാ​മെ​ന്ന് ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ.​ 2024​ ​ജ​നു​വ​രി​ ​ഒ​ന്നി​നോ​ ​അ​തി​ന് ​മു​ൻ​പോ​ 18​ ​വ​യ​സ്സ് ​തി​ക​ഞ്ഞി​രി​ക്ക​ണം.​ ​ഉ​ട​ൻ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ 50​ ​വാ​ർ​ഡു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​സം​സ്ഥാ​ന​ത്തെ​ ​മു​ഴു​വ​ൻ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും​ ​വോ​ട്ട​ർ​പ​ട്ടി​ക​യാ​ണ് ​പു​തു​ക്കു​ന്ന​ത്.​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​വാ​ർ​ഡു​ക​ളി​ൽ​ ​പ്ര​വാ​സി​ ​ഭാ​ര​തീ​യ​രു​ടെ​ ​വോ​ട്ട​ർ​പ​ട്ടി​ക​യും​ ​ത​യ്യാ​റാ​ക്കു​ന്നു​ണ്ട്.​ ​അ​ന്തി​മ​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​ജൂ​ലൈ​ ​ഒ​ന്നി​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.
നി​യ​മ​സ​ഭ,​ലോ​ക്സ​ഭ​ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ ​പേ​രു​ണ്ടെ​ങ്കി​ലും​ ​ത​ദ്ദേ​ശ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​പേ​രു​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ​പ​രി​ശോ​ധി​ച്ച് ​ഉ​റ​പ്പാ​ക്ക​ണം.​ ​ത​ദ്ദേ​ശ​വോ​ട്ട​ർ​ ​പ​ട്ടി​ക​യു​ടെ​ ​ക​ര​ട് ​ക​മ്മി​ഷ​ൻ​ ​വെ​ബ്‌​സൈ​റ്റി​ലും​ ​അ​താ​ത് ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലും​ ​വി​ല്ലേ​ജ്,​താ​ലൂ​ക്ക് ​ഓ​ഫീ​സു​ക​ളി​ലും​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ല​ഭ്യ​മാ​ണ്.
അ​ക്ഷ​യ​ ​സെ​ന്റ​ർ​ ​തു​ട​ങ്ങി​യ​ ​അം​ഗീ​കൃ​ത​ ​ജ​ന​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ​ ​മു​ഖേ​ന​യും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​മ്പോ​ൾ​ ​ഹീ​യ​റിം​ഗ് ​നോ​ട്ടീ​സ് ​ല​ഭി​ക്കും.​ ​നോ​ട്ടീ​സി​ൽ​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ ​തീ​യ​തി​യി​ൽ​ ​അ​പേ​ക്ഷ​ക​ൻ​ ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ൾ​സ​ഹി​തം​ ​ഹീ​യ​റിം​ഗി​ന്ഹാ​ജ​രാ​ക​ണം.