
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3715 -ാം നമ്പർ കോമന ശാഖയിലെ രണ്ടാം നമ്പർ യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു. യൂണിയൻ അംഗം പി.വി.വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് പി.ദിലീപ് കൊച്ചു പറമ്പ് അദ്ധ്യക്ഷനായി. ഭാരവാഹികളായി സുഷമ അനിയൻ കുഞ്ഞ് (കൺവീനർ), ലേഖ അനിയൻ (ജോ.കൺവീനർ), അമ്മിണി ഉത്തമൻ ,അംബിക രാജൻ, തങ്കമണി രമേശൻ, ബിന്ദു സുധീഷ്, സീനസുരേഷ് എന്നിവരെ തിരഞ്ഞെടുത്തു. സി.സന്തോഷ്, കൃഷ്ണകൃപ, വി.ഉത്തമൻ അമ്പലപ്പുഴ, സുഷമ്മ എന്നിവർ സംസാരിച്ചു. സീന സുരേഷ് നന്ദി പറഞ്ഞു.